News Sections: India
-
ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം
ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം. എബിപി ന്യൂസ് ചാനൽ നടത്തിയ സർവ്വേയിലാണ് ഉത്തർപ്രദേശിൽ 2017ൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ച് അധികാരത്തിലേറുമെന്ന ഫലം പുറത്ത് വന്നത്.…
-
രാഹുല്‍ ഗാന്ധി ഇന്ന് കേരളാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും
കേരളത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കുന്നതിന് രാഹുല്‍ ഗാന്ധി ഇന്ന് വിഎം സുധീരന്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന്…
-
ഉത്തർപ്രദേശിലെ ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി
ഉത്തർപ്രദേശിലെ ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി. പത്തൊൻപതുകാരിയായ പെൺകുട്ടിയാണ് ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയായത്.സ്കൂളിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് തോക്കു ചൂണ്ടിക്കാണ്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി.…
-
കനത്ത മഴയില്‍ പാലം തകര്‍ന്നു; 22 പേരെ കാണാതായി
മുംബൈ-ഗോവ ദേശീയ പാതയില്‍ റായ്ഗഢിന് സമീപം പാലം തകര്‍ന്ന് വന്‍ അപകടം. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് സാവിത്രി നദിക്ക് കുറുകെയുളള പാലം തകര്‍ന്നത്. അപകടത്തില്‍ 22 പേരെ കാണാതായതാണ് പ്രാഥമിക…
-
ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; രുപാനിയും നിതിന്‍ പട്ടേലും സാധ്യതാപട്ടികയില്‍
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരമാനിക്കാന്‍ പാര്‍ട്ടി യോഗം ചേരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗം പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ വച്ചായിരിക്കും.…
-
രാജ്യ തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട
രാജ്യ തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി വില വരുന്ന മയക്കുമരുന്നാണ് പോലീസ് കണ്ടെടുത്തത്. ഗ്രേറ്റര്‍ കൈലാഷില്‍ പ്രത്യേക ദല്‍ഹി പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു…
-
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ ഒഴിയണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
മുഖ്യമന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞാല്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ ഒഴിയണമെന്ന് സുപ്രീംകോടതി.ഉത്തര്‍പ്രദേശില്‍ സ്ഥാനമൊഴിഞ്ഞ ആറ് മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക ഭവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിനെതിരെ പന്ത്രണ്ട് വര്‍ഷം മുന്‍പ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. സ്ഥാനമൊഴിഞ്ഞ ശേഷം മന്ത്രിമാര്‍ പൊതുഖജനാവില്‍…
-
കാണാതായ വ്യോമസേന പൈലറ്റിന്റെ വീട്ടിൽ മോഷണം
ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ എ എന്‍ 32 വിമാനത്തിന്റെ പൈലറ്റ് ലഫ്റ്റനന്റ് പി ബാദ്സരയുടെ സുലൂര്‍ ക്വാര്‍ട്ടേഴ്സില്‍ മോഷണം. 1.19 ലക്ഷം രൂപയുടെ ഇലക്ട്രോണിക് സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. ശനിയാഴ്ചയാണ് മോഷണം നടന്നത്.
-
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹാറില് അമ്മയേയും മകളേയും പീഡിപ്പിച്ച സംഭവം: 15 പേര് പിടിയില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അക്രമികൾ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹിയില്‍ നിന്നും ഷഹജാന്പൂരിലേക്ക് പോവുന്നതിനിടെയാണ് സംഭവം.റോഡരുകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന…
-
10,000ൽ അധികം ഇന്ത്യക്കാർ സൗദിയിൽ കടുത്ത പട്ടിണിയിൽ; സഹായമഭ്യർഥിച്ച് സുഷമ
ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ൽ അധികം ഇന്ത്യക്കാർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട്…

Local News














