കനത്ത മഴയില്‍ പാലം തകര്‍ന്നു; 22 പേരെ കാണാതായി


മുംബൈ-ഗോവ ദേശീയ പാതയില്‍ റായ്ഗഢിന് സമീപം പാലം തകര്‍ന്ന് വന്‍ അപകടം. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് സാവിത്രി നദിക്ക് കുറുകെയുളള പാലം തകര്‍ന്നത്. അപകടത്തില്‍ 22 പേരെ കാണാതായതാണ് പ്രാഥമിക നിഗമനം. രണ്ടു ബസുകളും, രണ്ടുകാറുകളും ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്. അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് അപകടം.


നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ് രണ്ടും.


മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള പഴയ പാലവും ഗോവയില്‍ നിന്ന് മുംബൈയിലേക്ക് വരാനുള്ള പുതിയ പാലവും.പാലത്തിന്റെ 80 ശതമാനവും തകര്‍ന്നതായി പോലീസ് അറിയിച്ചു. നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ പ്രദേശത്ത് റോഡ് ഗതാഗതം നടക്കുന്നത്.



Sharing is Caring