ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരമാനിക്കാന്‍ പാര്‍ട്ടി യോഗം ചേരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗം പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ വച്ചായിരിക്കും.
പട്ടേല്‍ സമുദായത്തിന്റെ സമരത്തിനു പിന്നാലെ ദലിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സാഹചര്യത്തിലാണ് ആനന്ദിബെന്‍ രാജിവച്ചത്.














