സാര്‍ക്ക് രാഷ്ട്രങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ഇസ്ലാമബാദിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാനുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചകളൊന്നും ഉണ്ടാകില്ല.
സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷായാണ് പാക് സര്‍ക്കാരും സൈന്യവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജനാഥിനെതിരെ പാക്കിസ്ഥാനിലെങ്ങും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഭീകരസംഘടനയായ ജമാ അത്ത് ഉദ്ദവ നേതാവ് ഹാഫിസ് സെയ്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.














