ദേശീയപതാകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു


ദേശീയപതാകയെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബേഗല്‍ നഗര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് മലപ്പുറത്ത് അറസ്റ്റിലായത്.വണ്ടൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് വാഹിദ് ഷെയ്ക്കിനെ പിടികൂടിയത്. അതേസമയം ഇയാള്‍ക്കു ഐഎസുമായി ബന്ധമുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല.


ഇന്ത്യന്‍ പതാകയെ അവഹേളിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഭാരതത്തിന്റെ ദേശീയപതാക പുതച്ച തെരുവുനായയെ ബംഗ്ലാദേശി പതാക പുതച്ച കടുവ ഓടിക്കുന്നതായി ചിത്രീകരിച്ച ഫോട്ടോയാണ് ഇയാള്‍ ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചത്.വണ്ടൂര്‍ കുറ്റിയില്‍ നിര്‍മ്മാണത്തൊഴിലിനെത്തിയ ഇയാളെ കുറിച്ച് ഡിജിപിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.




Sharing is Caring