ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം


ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം. എബിപി ന്യൂസ് ചാനൽ നടത്തിയ സർവ്വേയിലാണ് ഉത്തർപ്രദേശിൽ 2017ൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ച് അധികാരത്തിലേറുമെന്ന ഫലം പുറത്ത് വന്നത്.


ഉത്തർപ്രദേശിലെ 10ഓളം മണ്ഡലങ്ങളിലെ 1000ത്തോളം വോട്ടർമാരിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ബിജെപിക്ക് അനുകൂലമായ ഫലം ലഭിച്ചത്. സർവ്വേയിൽ പങ്കെടുത്ത 32 ശതമാനം ജനങ്ങൾ ബിജെപി ഭരണത്തിലെത്തുമെന്ന് ഉറപ്പിക്കുന്നു. അതേ സമയം 26 ശതമാനം പേർ സമാജ് വാദി പാർട്ടിയേയും 24 ശതമാനം പേർ ബിഎസ്‌പിയേയും അനുകൂലിക്കുന്നു.




Sharing is Caring