വിമര്‍ശനം വ്യക്തിപരമല്ല, ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി: ബിനോയ് വിശ്വം


സ്വര്‍ണം പൊട്ടിക്കല്‍, അധോലോക കഥകള്‍ തുടങ്ങിയവ ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന പ്രസ്താവനയില്‍ ഉറച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമര്‍ശനം വ്യക്തിപരമല്ലെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടിയാണ് വിമര്‍ശനം.


സി പി ഐ ഇടതു മുന്നണി വിടണമെന്ന യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ പ്രസ്താവന ചിരിച്ചുതള്ളുകയാണെന്നും ബിനോയ് വിശ്വം . സി പി എം പിരിച്ചുവിടേണ്ട സമയമായെന്നും എം എം ഹസ്സന്‍ പറഞ്ഞിരുന്നു.


അതിനിടെ, കേരളത്തിലെ സി പി എമ്മിന് നിലപാടില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചതിന്റെ ഫലമാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തോല്‍വി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് അന്തര്‍ധാരയുടെ ഭാഗമാണ്. ഒരു കമ്മീഷണര്‍ വിചാരിച്ചാല്‍ പൂരം അട്ടിമറിക്കാന്‍ പറ്റുമോയെന്ന് മുരളി ചോദിച്ചു.



Sharing is Caring