മുഖ്യമന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞാല്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ ഒഴിയണമെന്ന് സുപ്രീംകോടതി.ഉത്തര്‍പ്രദേശില്‍ സ്ഥാനമൊഴിഞ്ഞ ആറ് മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക ഭവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിനെതിരെ പന്ത്രണ്ട് വര്‍ഷം മുന്‍പ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
സ്ഥാനമൊഴിഞ്ഞ ശേഷം മന്ത്രിമാര്‍ പൊതുഖജനാവില്‍ നിന്നും പണം ചെലവാക്കുന്നതിനെ ഹര്‍ജി ചോദ്യം ചെയ്തു. മന്ത്രിമാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നായിരുന്നു ഇതിന് സര്‍ക്കാര്‍ നല്കിയ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ അവകാശം ഉന്നയിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. മുലായം സിംഗ് യാദവ് അടക്കം ഉത്തര്‍പ്രദേശിലെ ആറു മുന്‍ മുഖ്യമന്ത്രിമാരും ബിഎസ്പി അധ്യക്ഷ മയാവതിയും രണ്ട് മാസത്തിനകം സര്‍ക്കാര്‍ വസതികള്‍ ഒഴിയണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.













