വയനാട് കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്നലെ പുലർച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്.രാത്രി ഒൻപത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു.
കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. വയനാട് തോല്‍പെട്ടി 17 എന്ന വനംവകുപ്പിന്റെ ഡാറ്റബേസില്‍ ഉള്‍പ്പെട്ട കടുവയാണ് കൂട്ടിലായിരിക്കുന്നത്. കടുവയ്‌ക്ക് അവശതകള്‍ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.കടുവയുടെ മുൻവശത്തെ പല്ല് കൊഴിഞ്ഞ നിലയിലാണ്.

വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോല്‍പ്പെട്ടി 17 എന്ന 10 വയസുള്ള ആണ്‍ കടുവയാണ് ഇന്നലെ രാത്രി കൂട്ടിലായത്. മയക്ക് വെടി വയ്‌ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുൻപേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ കടുവ ഭീതി ഒഴിഞ്ഞു. സുല്‍ത്താൻബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്. വെറ്റിനറി സംഘത്തിന്റെ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാകും കടുവയെ മറ്റെവിടേക്കെങ്കിലും മാറ്റുന്ന കാര്യം തീരുമാനിക്കുക.













