News Sections: India
-
റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി; എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: റഫാലില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം വാദിച്ചു. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജി. റഫാല്‍ ഇടപാടിലേക്ക് നയിച്ച…
-
നക്കീരന്‍ പത്രാധിപര്‍ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: നക്കീരന്‍ പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിനാണ് അറസ്റ്റ്. 2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ നക്കീരന്‍ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും…
-
സിക വൈറസ്; ജയ്പൂരില്‍ സിക വൈറസ് ബാധിച്ചത് ഏഴ് പേര്‍ക്ക്
ജയ്പൂര്‍: സിക വൈറസ്; ജയ്പൂരില്‍ സിക വൈറസ് ബാധിച്ചത് ഏഴ് പേര്‍ക്കെന്ന് സ്ഥിരീകരണം. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഒാഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വൈറസ് ബാധയുള്ള പ്രദേശത്തിന്റെ അവസ്ഥ…
-
ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി : എണ്ണ കയറ്റുമതിയില്‍ ഇറാന് എതിരായ യുഎസ് ഉപരോധം നിലവില്‍ വരുന്ന നവംബറില്‍ തന്നെ അവിടെ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യും. രണ്ടു പൊതുമേഖലാ റിഫൈനറികള്‍ ഇതിനുള്ള ഓര്‍ഡര്‍ ഇറാനു…
-
ലൈംഗികാരോപണത്തില്‍ കുടുങ്ങി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിമുഖത്തിന് വിളിച്ച് ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ആരോപണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കൂടിയായ ഇദ്ദേഹത്തിനെതിരെ ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ…
-
ആന്ധ്രയില്‍ റിട്ടയര്‍ ജഡ്ജി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; ഇതറിഞ്ഞെത്തിയ ഭാര്യയും ട്രാക്കില്‍ ചാടിമരിച്ചു
തിരുപ്പതി: വിരമിച്ച ജഡ്ജും ഭാര്യയും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുപ്പതി സ്വദേശികളായ മുന്‍ ജഡ്ജ് പി സുധാകര്‍ (65), ഭാര്യ വരലക്ഷ്മി (56) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്കുശേഷം തിരുപ്പതി- റെനിഗുണ്ട…
-
കാഷ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു
ജമ്മു: ജമ്മു കാഷ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈവേയില്‍ കെല മോദിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പോലീസും…
-
പട്ടാളത്തെ ഇറക്കിയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം: സുബ്രഹ്മണ്യന് സ്വാമി
ശബരിമല സ്ത്രീ പ്രവേശന ഉത്തരവ് പട്ടാളത്തെ ഇറക്കിയായാലും നടപ്പാക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി. ശാരീരികമായ അവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായി തെറ്റാണ്. അസംബന്ധങ്ങള്‍ സഹിക്കാന്‍ നമ്മള് ശിലായുഗത്തിലല്ല ജീവിക്കുന്നത്. ഇത്തരം ആചാരങ്ങള്‍…
-
ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും ജാമ്യം
ന്യൂഡല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിക്കും മുന്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവിനുമാണ്…
-
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.…

Local News


















