16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻപ്രധാനമന്ത്രി റഷ്യയിലേക്ക്


Prime Minister Narendra Modi's visit to the United States begins today

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു .കസാൻ നഗരത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദിയുടെ ഈ യാത്ര.റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദി റഷ്യ സന്ദർശിക്കാൻ പോവുന്നത്.അതേസമയം പുടിനെ കൂടാതെ, പ്രധാനമന്ത്രി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനും സാധ്യത ഉണ്ടെന്നാണ് വിവരം .ജസ്റ്റ് ഗ്ലോബല്‍ ഡെവലപ്മെന്റിനും സെക്യൂരിറ്റിക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തല്‍ എന്ന പ്രമേയത്തിലുള്ളതാണ് കസാൻ നഗരത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത് .


പ്രധാന ആഗോള വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദി നേതാക്കള്‍ക്ക് നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട് . പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യ സന്ദർശനമാണിത്. ഇരുപത്തിരണ്ടാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കനായാണ് നേരത്തെ മോദി റഷ്യയിലേക്ക് പോയത്.




Sharing is Caring