ജയ്പൂര്‍: സിക വൈറസ്; ജയ്പൂരില്‍ സിക വൈറസ് ബാധിച്ചത് ഏഴ് പേര്‍ക്കെന്ന് സ്ഥിരീകരണം. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഒാഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വൈറസ് ബാധയുള്ള പ്രദേശത്തിന്റെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. നിലവില്‍ വൈറസ് ബാധയേറ്റ ഏഴുപേരെയും ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ എെസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.














