അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും


ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മി​സോ​റാം, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.


നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​രം​ഗ​വും ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളെ​ല്ലാം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി എ​ത്തു​ന്നു​ണ്ട്.




Sharing is Caring