ശബരിമല സ്ത്രീ പ്രവേശന ഉത്തരവ് പട്ടാളത്തെ ഇറക്കിയായാലും നടപ്പാക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി. ശാരീരികമായ അവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായി തെറ്റാണ്. അസംബന്ധങ്ങള്‍ സഹിക്കാന്‍ നമ്മള് ശിലായുഗത്തിലല്ല ജീവിക്കുന്നത്. ഇത്തരം ആചാരങ്ങള്‍ വേദങ്ങളുടെ ഭാഗമല്ല. ശാസ്ത്രങ്ങളുടെ ഭാഗമാണ്. ശാസ്ത്രങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
മതത്തിനുള്ളിലെ ദുരാചാരങ്ങള്‍ നീക്കിയുള്ള നവോത്ഥാനത്തിന് സഹായകമാകുന്നതാണ് വിധി. ചരിത്രവിധി പുറപ്പെടുവിച്ച കോടതിയെ അഭിനന്ദിക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.














