ന്യൂഡല്‍ഹി: റഫാലില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം വാദിച്ചു. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജി.
റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രേഖകള്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വേണ്ടിയാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു.














