ജമ്മു: ജമ്മു കാഷ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈവേയില്‍ കെല മോദിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
പോലീസും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.














