News Sections: Ernakulam
-
അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ മരണം കൊലപാതകമെന്ന് പൊലിസ്
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. സംഭവം ക്വട്ടേഷനാണെന്നും കൊലപാതകത്തില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനു നേരെ പങ്കുണ്ടോയെന്ന് അന്വേഷണത്തിലാണെന്നും പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ടത് റിയല്‍ എസ്റ്റേറ്റ്…
-
വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് സബ്സിഡിയായി നല്‍കേണ്ട 534 കോടി രൂപ എസ്ബിഐ പൂഴ്ത്തിയെന്ന് കണക്കുകള്‍
വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്കിയ തുകയില്‍ 534 കോടി രൂപ എസ്ബിഐ പൂഴ്ത്തി. 2009 മുതല്‍ 2016 വരെയുളള വര്‍ഷങ്ങളിലാണ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റാതെ എസ്ബിഐ…
-
തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.ഹില്‍പാലസ് സി.ഐ, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കോടതി കേസില്‍ കക്ഷിചേര്‍ത്തു. യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്കിയ…
-
ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി; കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ പൊലീസ്…
-
കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി; ഒക്ടോബര്‍ മൂന്ന് മുതല്‍ ആലുവ- മഹാരാജാസ് വരെ
കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് സുരക്ഷാ അനുമതി നല്‍കിയത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ടത്തിനാണ് സുരക്ഷാ അനുമതി ലഭിച്ചത്. ഇതോടെ ഒക്ടോബര്‍ മൂന്നുമുതല്‍…
-
സ്ത്രീകളുടെ ആക്രമത്തിനിരയായ ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു
സ്ത്രീകളുടെ ആക്രമത്തിനിരയായ യൂബര്‍ ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.അടിയന്തരമായി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു…
-
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം ഇന്ന്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം ഇന്ന്. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. രണ്ടു തവണ മുന്‍പ് ജാമ്യഹരജി പരിഗണിച്ചിരുന്നുവെങ്കിലും ഇത്…
-
രാമലീല: പൊലിസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു
ദിലീപ് നായകനായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിക്കാന്‍ പൊലിസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു. രാമലീല എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നും ഇതു തടയാന്‍ പൊലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ്…
-
യുവതികള്‍ ക്രൂരമായി മര്‍ദ്ദിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; പൊലീസ് നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തം
കൊച്ചിയില്‍ നടുറോഡില്‍ യുവതികള്‍ ആക്രമിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് മര്‍ദ്ദനമേറ്റ ഷഫീക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം ഷഫീക്കിനെ ആക്രമിച്ച സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്ന…
-
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി ദിലീപ് സമീപിക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും വാദമുയര്‍ത്തി…

Local News















