ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്


നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. രണ്ടു തവണ മുന്‍പ് ജാമ്യഹരജി പരിഗണിച്ചിരുന്നുവെങ്കിലും ഇത് തള്ളുവായിരുന്നു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.


സാക്ഷികളെ സ്വാധീനിക്കാന്‍ കഴിവുള്ളതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന മുന്‍നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കേസിന് മുന്‍ നിലപാടില്‍ നിന്നും എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ജാമ്യഹരജി സമര്‍പ്പിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. കേസില്‍ നിലവില്‍ രണ്ടു പേര്‍ക്ക് ജാമ്യം നല്‍കിയെന്നും ദിലീപ് മറുപടി നല്‍കിയിരുന്നു.




Sharing is Caring