അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ മരണം കൊലപാതകമെന്ന് പൊലിസ്

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. സംഭവം ക്വട്ടേഷനാണെന്നും കൊലപാതകത്തില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനു നേരെ പങ്കുണ്ടോയെന്ന് അന്വേഷണത്തിലാണെന്നും പൊലിസ് പറഞ്ഞു.

കൊല്ലപ്പെട്ടത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അങ്കമാലി സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊലനടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നും വസ്തുഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമെന്നും പൊലിസ് പറഞ്ഞു.

കൃത്യം നടത്തിയ മൂന്നു പേരെ പിടികൂടി. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസിന്റെ അന്വേഷണത്തിനിടയിലാണ് പരിയാരത്തെ വാടക കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *