‘റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വേട്ടയാടരുത്’ ; സെെനിക നടപടി അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍


റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായുള്ള സൈനിക നടപടി അവസാനിപ്പിക്കണമെന്ന് മ്യന്‍മര്‍ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറീസ്. മ്യാന്‍മറില്‍ രൂപം കൊണ്ട പ്രതിസന്ധിയുടെ ഭാഗമായി അഞ്ച് ലക്ഷത്തില്‍പ്പരം റോഹിങ്ക്യക്കാര്‍ക്ക് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യേണ്ടി വന്നുവെന്നും മുസ്ലീങ്ങളെ വേട്ടയാടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് ആന്റോണിയോ വിഷയം അവതരിപ്പിച്ചത്. വര്‍ഷങ്ങളായി മ്യാന്‍മറില്‍ ജീവിക്കുന്ന റോഹിങ്ക്യന്‍ മുസ്ലീമുകള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്നും ആന്റോണിയോ അഭിപ്രായപ്പെട്ടു. ആഗ്‌സ്ത 25നാണ് നിലവിലെ പ്രതിസന്ധി രൂപം കൊണ്ടത്. സൈനിക നടപടിയെ തുടര്‍ന്ന് റാഖിന പ്രവിശ്യയില്‍ ജീവിക്കുന്ന നിരവധി റോഹിങ്ക്യക്കാര്‍ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തിരുന്നു.




Sharing is Caring