കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി; ഒക്ടോബര്‍ മൂന്ന് മുതല്‍ ആലുവ- മഹാരാജാസ് വരെ


കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് സുരക്ഷാ അനുമതി നല്‍കിയത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ടത്തിനാണ് സുരക്ഷാ അനുമതി ലഭിച്ചത്. ഇതോടെ ഒക്ടോബര്‍ മൂന്നുമുതല്‍ ഈ റൂട്ടിലും കൊച്ചി മെട്രൊ സര്‍വീസ് ആരംഭിക്കും.
അഞ്ചു സ്‌റ്റേഷനുകളാണ് ഈ പാതയിലുളളത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് ഇവ. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്. മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്നാണ് ഇതിനെ രണ്ടാംഘട്ടമായി പരിഗണിച്ചതും ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായതും.




Sharing is Caring