ബാങ്കുകള്‍ക്ക് നാളെ മുതല്‍ നാല് ദിവസം അവധി


ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസം അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്.


ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.വ്യാഴാഴ്ച വൈകുന്നേരത്തോടെ എ.ടി.എമ്മുകളിലെല്ലാം പണം നിറയ്ക്കും.


ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എ.ടി.എം. വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.



Sharing is Caring