ദിലീപ് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി


തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.


കാലദോഷമാണ് അദ്ദേഹം ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ഇടയായത്. നിങ്ങളൊന്ന് ആലോചിച്ച് നോക്ക്, ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാനായി ചെല്ലുന്നുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നതെന്നും വെള്ളാപ്പള്ളി അഭിമുഖത്തില്‍ ചോദിക്കുന്നു.


ഇത് കുറച്ച് കടന്നുപോയെന്ന് ആദ്യമേ ഞാന്‍ പറഞ്ഞിരുന്നതാണ്. ടിവിയിലൊക്കെ ഇപ്പോള്‍ ഇതുതന്നെയല്ലേ കാണിക്കുന്നതെന്നും വെള്ളാപ്പള്ളി.



Sharing is Caring