കോടികളുടെ പരസ്യങ്ങളുമായി വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ രാമലീല ഇന്ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് തിയറ്റര്‍ സംരക്ഷണം ആവശ്യപ്പെട്ടു. യുവജനസംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. അതേ സമയം സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.
രാമ ലീല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വന്‍ തോതില്‍ പ്രചാരണം നടക്കുന്നതിനാല്‍ ചിത്രത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം നേരഞ്ഞ ഹെക്കോടതിയെ സമീപീച്ചിരുന്നു.എന്നാല്‍ നിര്‍മ്മാതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ സ്വന്തം നിലയില്‍ പോലീസ് സംരക്ഷണം തേടിയിരിക്കുന്നത്.നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.














