News Sections: topnews
-
കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം ഇന്ന്
കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും.ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ…
-
സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം ഇന്ന് മുതൽ
സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയർ…
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ…
-
അറസ്റ്റിനെതിരെ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു
ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത് ഇഡി നടപടി ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ്,…
-
കെജ്രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വി.ഡി സതീശൻ
കെജ്രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആസുര ശക്തികൾക്കെതിരെ കണ്ണും കാതും തുറന്നിരിക്കാം. കെജ്രിവാളിൻ്റെ അറസ്റ്റ് ബിജെപിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു എന്നും സതീശൻ പ്രതികരിച്ചു. ഡൽഹി മുഖ്യമന്ത്രി…
-
അരവിന്ദ് കെജ്രിവാളിന്റെ ഇ ഡി അറസ്റ്റിൽ സംസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
അരവിന്ദ് കെജ്രിവാളിന്റെ ഇ ഡി അറസ്റ്റിൽ സംസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎമ്മും തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂരിൽ ബിജെപി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ചും പന്തംകൊളുത്തി പ്രകടനവും നടത്തി.…
-
കെജ്രിവാളിൻ്റെ അറസ്റ്റ് ;തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല
കെജ്രിവാളിൻ്റെ അറസ്റ്റോട് കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല. വിഷയത്തിൽ അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത് എന്നും ചെന്നിത്തല വാർത്താകുറിപ്പിൽ പറഞ്ഞു.ആയിരം കോടി ഇലക്ടറൽ…
-
കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം;ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ച് വി മുരളീധരൻ
കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപ വിവാദമായതിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി…
-
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സിപിഐഎം റാലി ഇന്ന്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സിപിഐഎം റാലി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും.സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020ല്‍ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി…
-
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ നടപടിയിൽ എതിർപ്പുമായി…

Local News


















