ശക്തമായ ശീതക്കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ 42 പേർക്ക് ജീവൻ നഷ്ടമായി.പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ടെക്സാസിലെ ഫന്നിൻ കൗണ്ടിയില്‍ മൂന്ന് സഹോദരങ്ങള്‍ മഞ്ഞ് മൂടി കുളത്തില്‍ വീണു മരിച്ചു.പെൻസില്‍വേനിയയിലെ ലെഹി കൗണ്ടിയില്‍, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള വ്യക്തികള്‍ മഞ്ഞ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.














