അരവിന്ദ് കെജ്‌രിവാളിന്റെ ഇ ഡി അറസ്റ്റിൽ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎമ്മും തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂരിൽ ബിജെപി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ചും പന്തംകൊളുത്തി പ്രകടനവും നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബിജെപി ഓഫീസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
മാർച്ചിൽ എം എ ബേബി പങ്കെടുത്തു.
നരേന്ദ്ര മോദി ഇന്ത്യൻ ഹിറ്റ്ലർ എന്ന് എം എ ബേബി പറഞ്ഞു.ആർ എസ് എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തിന് രാജ്യത്ത് എന്നും ചെയ്യാം എന്ന നിലയിൽ എത്തി. നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.