കെജ്‌രിവാളിൻ്റെ അറസ്റ്റ് ;തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല

കെജ്‌രിവാളിൻ്റെ അറസ്റ്റോട് കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല. വിഷയത്തിൽ അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത് എന്നും ചെന്നിത്തല വാർത്താകുറിപ്പിൽ പറഞ്ഞു.ആയിരം കോടി ഇലക്ടറൽ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ് അഴിമതി ആരോപണം ഉയർത്തി അർദ്ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബിജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരമാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *