അമേരിക്കയിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു


അമേരിക്കയിലെ തെക്കൻ പെൻസില്‍വാനിയയില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.ഫിലഡല്‍ഫിയയില്‍ നിന്ന് ഏകദേശം 185 കിലോമീറ്റർ പടിഞ്ഞാറ്, മേരിലൻഡ് ലൈനിന് സമീപം നോർത്ത് കൊഡോറസ് ടൗണ്‍ഷിപ്പ് പ്രദേശത്താണ് വെടിവയ്പ് ഉണ്ടായത്.


അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും യോർക്ക് ആശുപത്രി അറിയിച്ചു.സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്നും വിശദാംശങ്ങള്‍ പുറത്തുപറയാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു.




Sharing is Caring