ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത് ഇഡി നടപടി ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കാനിരിക്കെയാണ് നടപടി.ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജരിവാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിലെ റിമാന്‍ഡ് വാദവുമായി ക്ലാഷ് ആവും എന്നതിനാലാണ് ഹരജി പിന്‍വലിക്കുന്നതെന്ന് സിങ്വി വ്യക്തമാക്കി.
വിചാരണകോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കാം. വേഗത്തിൽ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് അഭിഭാഷകർക്ക് ആവശ്യപ്പെടാം. മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കവിത നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.