കൊക്കക്കോള കമ്പനിയുടെ ഏറ്റവും പുതിയ പാനീയ ബ്രാന്‍ഡായ ചാര്‍ജ്ജ്ഡ് ബൈ തംസ് അപ്പിന്റെ പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ചു. ”മൈന്‍ഡ് ചാര്‍ജ്ജ്ഡ്, ബോഡി ചാര്‍ജ്ജ്ഡ്” എന്ന ക്യാമ്പയിനില്‍ ആമിര്‍ ഖാനും ദര്‍ശില്‍ സഫാരിയും പങ്കാളികളാകും.
ഒഗില്‍വിയുടെ ആശയത്തില്‍ ആമിര്‍ ഖാനും ദര്‍ശില്‍ സഫാരിയും ആകര്‍ഷകമായ ദൃശ്യവിവരണങ്ങളാണ് പുതിയ പരസ്യത്തില്‍ അവതരിപ്പിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന പരസ്യ ചിത്രത്തില്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെക്കാള്‍ വലിയ സന്ദര്‍ഭങ്ങളെ നേരിടാന്‍ ആമിര്‍ ഖാന്‍ വിവിധ വേഷങ്ങളിലെത്തുന്നു. ശാരീരിക ചടുലതയും മാനസിക ഉണര്‍വും ആവശ്യമുള്ള അസാധ്യവും വലുതുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ചാര്‍ജ്ജ്ഡ് എങ്ങനെ സഹായിക്കും എന്ന് ചിത്രീകരിക്കുന്നതാണ് പരസ്യ ചിത്രം. ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പുതു തലമുറയെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിന്‍ ഉല്‍പ്പന്നത്തിന്റെ എഫക്ടുകളും ഉയര്‍ത്തിക്കാട്ടുന്നു.