ന്യൂഡല്‍ഹി: കെജരിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഡല്‍ഹി മന്ത്രിമാരടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹി മന്ത്രി അതിഷിയെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഡല്‍ഹി ഐ ടി ഒ പരിസരത്ത് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
അരവിന്ദ് കെജ്രിവാളിനെതിരായ ഇഡി നടപടിയില്‍ വ്യാപ പ്രതിഷേധമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്ന് രണ്ടു മണിയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ ഡല്‍ഹി ഇഡി ആസ്ഥാനത്ത് തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജാണ് ചോദ്യം ചെയ്യുന്നത്. ബിആര്‍എസ് നേതാവ് കെ.കവിതയ്‌ക്കൊപ്പം കേജ്!രിവാളിനെ ചോദ്യം ചെയ്യും.