News Sections: mainnews
-
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പുതിയ ഭരണസമിതിക്കും നിലപാടില്‍ മാറ്റമില്ലെന്നും ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.…
-
ജെസ്‌നയെ തേടി പോലീസ് കുടകില്‍
ജെസ്‌നയെ തേടി പോലീസ് കര്‍ണാടകയിലെ കുടകില്‍ തിരച്ചില്‍ നടത്തി. പോലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ തിരച്ചില്‍ നടത്തിയത്. കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പോലീസ് പരിശോധന നടത്തി. ജെസ്‌ന…
-
മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ സംഭവം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ പുനഃരാരംഭിക്കും
കടുത്തുരുത്തിക്കു സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവേ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. മാതൃഭൂമി പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരില്‍ സജി മെഗാസ്…
-
പ്രളയക്കെടുതി: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച അവധി
പ്രളയക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി…
-
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെന്റ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും…
-
വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഫാ. ജോണ്‍സണ്‍ മാത്യുവിന് ജാമ്യം
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും ഓര്‍ത്തഡോക്സ് സഭാ വൈദികനുമായ ഫാ. ജോണ്‍സണ്‍ വി. മാത്യുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം…
-
കേരളത്തിലെ മഴക്കെടുതി: ബുധനാഴ്ച ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച
കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച് ബുധനാഴ്ച ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച. കേരളത്തില്‍നിന്നുള്ള എംപിമാര്‍ നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. ലോക്സഭയില്‍ എംപി കെ.സി. വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. കേരളത്തിലെ മഴക്കെടുതി ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും…
-
പ്രതിബന്ധങ്ങളെ എഴുത്തിന്‍റെ ശക്തി കൊണ്ടു മറികടക്കണം: ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: “മീശ’ എന്ന നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാഹിത്യകാരന്‍റെ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.…
-
സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മക നിലപാടില്‍ ശക്തമായ പ്രതിഷേധം: സിപിഐ എം
കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മകമായ നിലപാടില്‍ സിപിഐ എം സംസ്ഥാന കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനമാണ് പ്രധാനമന്ത്രിക്ക് മുമ്പാകെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള…
-
രാജസ്ഥാനിലെ അല്‍വാറില്‍ വീണ്ടും ‘പശുക്കൊല’; അക്ബര്‍ ഖാന്‍ എന്നയാളെ അടിച്ചുകൊന്നു
രാജസ്ഥാനിലെ അല്‍വാറില്‍ പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം. പശുവിനെ കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് അക്ബര്‍ ഖാന്‍ എന്ന 28 കാരനെ ഒരു സംഘം അടിച്ചുകൊന്നു. രാംഘഢ് ഗ്രാമത്തിലാണ് സംഭവം. പശുക്കളുമായി പോവുകയായിരുന്ന രണ്ടു പേരെ തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി…

Local News

















