കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി: ബു​ധ​നാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച


കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച്‌ ബു​ധ​നാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച. കേ​ര​ള​ത്തി​ല്‍നിന്നുള്ള എം​പി​മാ​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ര്‍​ച്ച. ലോ​ക്സ​ഭ​യി​ല്‍ എം​പി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി ദേ​ശീ​യ ദു​ര​ന്ത​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


വേ​ണു​ഗോ​പാ​ലി​ന് പി​ന്തു​ണ​യു​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള മറ്റ് എം​പി​മാ​രും രം​ഗ​ത്തെ​ത്തി. വ​ലി​യ നാ​ശ​മാ​ണ് മ​ഴ കേ​ര​ള​ത്തി​ല്‍ വി​ത​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​മ​ന്ത്രിമാരായ കി​ര​ണ്‍ റി​ജി​ജു​വും അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​ന​വും ദു​രി​ത​മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ സ്ഥി​തി​ഗ​തികള്‍ വി​ല​യി​രുത്തി​യി​രു​ന്നു. അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി കേന്ദ്രസര്‍ക്കാര്‍ 80 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.




Sharing is Caring