പ്രതിബന്ധങ്ങളെ എഴുത്തിന്‍റെ ശക്തി കൊണ്ടു മറികടക്കണം: ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: “മീശ’ എന്ന നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാഹിത്യകാരന്‍റെ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


വിവാദങ്ങളില്‍ ഹരീഷ് അസ്വസ്ഥനാകരുത്. ശക്തമായും ധീരമായും എഴുത്തിന്‍റെ വഴിയില്‍ മുന്നോട്ടു പോവുക. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്‍റെ ശക്തി കൊണ്ടു മറികടക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. “മീശ’ പിന്‍വലിച്ച സംഭവത്തില്‍ ഹരീഷിന് പിന്തുണയുമായി പ്രതിപക്ഷവും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു




Sharing is Caring