കേരള-ലക്ഷദ്വീപ്​ തീരങ്ങളില്‍ ശക്​തമായ കാറ്റിന്​ സാധ്യത

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി​.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രത്തി​​െന്‍റ മുന്നറിയിപ്പ്​. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലി​​െന്‍റ മധ്യ ഭാഗത്തും തെക്ക് -പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ഇന്ന്​ ഉച്ചക്ക്​ രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക്​ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്​ഥാ വകുപ്പ്​ മുന്നറിയിപ്പ്​ നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *