വിവാദ പോസ്റ്റിട്ടതിന് വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പ് അഡ്​മിന്‍​​ ജയിലില്‍; നിരപരാധിയെന്ന്​ കുടുംബം

വാട്ട്​സ്​ആപ്പില്‍ വിവാദ പോസ്റ്റ്​ പങ്കുവെച്ചതുമായി ബന്ധപ്പെട്ട്​ ജയിലില്‍ കഴിയുകയാണ്​ മധ്യപ്രദേശിലെ രാജ്​ഘട്ട്​ സ്വദേശിയായ ജുനൈദ്​ ഖാന്‍ (21). ഇര്‍ഫാന്‍ എന്ന യുവാവ്​ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട്​ ഗ്രൂപ്പ്​ അഡ്​മിനായിരുന്ന ജുനൈദിനെ കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു അറസ്റ്റ്​ ചെയ്​തത്​.

എന്നാല്‍ സംഭവത്തെ കുറിച്ച്‌​ ജുനൈദി​​െന്‍റ മാതാപിതാക്കള്‍ പറയുന്നത്​ ഇങ്ങനെ- ഗ്രൂപ്പില്‍ കേസിനാസ്​പദമായ സംഭവം പോസ്റ്റ്​ ചെയ്​തതിന്​ പിന്നാലെ അഡ്​മിനായിരുന്ന ഇര്‍ഫാന്‍ എന്നയാള്‍ ഗ്രൂപ്പ്​ വിട്ട്​ പോയെന്നും തുടര്‍ന്ന്​ ”ഡിഫോള്‍ട്ട്​” അഡ്​മിനായി ജുനൈദ്​ മാറുകയായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി.
ജുനൈദ്​ ഗ്രൂപ്പിലെ മെമ്ബര്‍ മാത്രമാണ്​. സംഭവം നടക്കു​േമ്ബാള്‍ അവന്‍ റത്​ലം എന്ന സ്ഥലത്തായിരുന്നു. ഇര്‍ഫാന്‍ പുറത്തുപോയതോടെ താനെ ജുനൈദ്​ ഗ്രൂപ്പ്​ അഡ്​മിനായി മാറുകയായിരുന്നുവെന്നും കുടുംബം ​വ്യക്​തമാക്കി. അതേസമയം ജുനൈദി​​െന്‍റ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ പൊലീസ്​ ആവശ്യ​​പ്പെട്ടിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *