News Sections: mainnews
-
കരുണാനിധിയുടെ നില അതീവ ഗുരുതരം
തമിഴ് നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് അല്പസമയത്തിനകം ലഭ്യമാകും. മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കള്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തി. ചെന്നൈ…
-
എസ്. ഹരീഷിനെതിരെ വധ ഭീഷണി; ഒരാള്‍ അറസ്റ്റില്‍
കോട്ടയം: കഥാകൃത്ത് എസ്. ഹരീഷിനെതിരെ വധ ഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. പെരുമ്ബാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഭീഷണി.
-
ഇടുക്കി ഡാം തുറക്കാൻ 31ന‌് ട്രയൽ റൺ
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ‌് സംഭരണശേഷിയുടെ 88.36 ശതമാനം ആയി. അപകടാവസ്ഥ ഒഴിവാക്കാൻ ഡാമിൽനിന്ന‌് വെള്ളം തുറന്നുവിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ശനിയാഴ‌്ച വൈകിട്ട‌് ഒന്നരയടികൂടി വർധിച്ച‌് ജലനിരപ്പ‌് 2393.16 ആയി. 2397 അടി കഴിയുമ്പോൾ നിയന്ത്രിത…
-
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി
വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്. കണിയാപുരം ഗോള്‍ഡ്സൂക് ഉടമ ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്
-
കാശ്‌മീരില്‍ ഭീകരരുടെ ഗ്രനേഡാക്രമണം, നാല് സെെനികര്‍ക്ക് പരിക്ക്
ജമ്മു കാശ്‌മീരിലെ ജബേറ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവന്തിപോറ ജില്ലയിലുള്ള സൈനിക കേന്ദ്രത്തിലേക്ക് ഇന്നു വൈകുന്നേരമാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്.
-
തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍സേന
ശബരിമല ആചാരഅനുഷ്ഠാനം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാഹര്ത്താല് നടത്തുമെന്ന് ഹനുമാന് സേന, അയ്യപ്പ ധര്‍മസേന ഭാരവാഹികള്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ . അവശ്യസര്‍വീസുകളെ ഒഴിവാക്കിയതായി അയ്യപ്പ ധര്‍മസേന…
-
ഹനാന്‍ കേസില്‍ അറസ്റ്റ്; അധിക്ഷേപത്തിന് തുടക്കമിട്ട നുറുദ്ദിനെ പൊലീസ് പിടികൂടി
ഹനാന്‍ ഹന്നയ്‌ക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ തുടക്കമിട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വയനാട് സ്വദേശിയായ നൂറുദ്ദിന്‍ ഷെയ്ക്കിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഹനാന്റെ വാര്‍ത്ത വന്നതിന് പിന്നാലെ ഹനാന്‍ പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് നുറുദ്ദിന്‍ ഫേസ്ബുക്ക് ലൈവ്…
-
കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി: ലോറി സമരം പിന്‍വലിച്ചു
കഴിഞ്ഞ ഒരാഴ്ചയായി ചരക്കുലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച വിജയംകണ്ടതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. ലോറി ഉടമകള്‍ ഉന്നയിച്ച…
-
സംവിധായകന് ചമഞ്ഞ് പീഡനം: യുവാവ് അറസ്റ്റില്‍
സിനിമ തിരക്കഥ തയാറാക്കുന്നതില്‍ സഹായിയായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംവിധായകന് ചമഞ്ഞ യുവാവ് അറസ്റ്റില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്ര(35)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
-
ഹനാനെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നിര്‍ദേശം പോലീസിനു നല്കി. ഹനാന്‍ ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കളക്ടറോടും…

Local News

















