ഹ​നാ​നെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ഹ​നാ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​വ​ഹേ​ള​ന​പ​ര​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ര്‍​ദേ​ശം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പോ​ലീ​സി​നു ന​ല്‍​കി. ഹ​നാ​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ത​മ്മ​ന​ത്തു യൂ​ണി​ഫോ​മി​ല്‍ മീ​ന്‍ വി​ല്‍​ക്കു​ന്ന ഹ​നാ​നെ​ക്കു​റി​ച്ച്‌ ഒ​രു മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണു ഹ​നാ​ന്‍ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്. തൊ​ടു​പു​ഴ അ​ല്‍ അ​സ​ര്‍ കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ഈ ​തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി പ​ഠി​ക്കാ​നും കു​ടും​ബ​ത്തെ പോ​റ്റാ​നു​മു​ള്ള വ​ക തേ​ടി​യാ​ണു മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.

വാ​ര്‍​ത്ത​യ്ക്കു പി​ന്നാ​ലെ ത​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ല്‍ ഹ​നാ​ന് അ​വ​സ​രം ന​ല്‍​കു​മെ​ന്നു സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഗോ​പി​യു​ടെ വാ​ഗ്ദാ​ന​വു​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സി​നി​മ​യു​ടെ പ്ര​മോ​ഷ​നു വേ​ണ്ടി​യാ​ണു മീ​ന്‍ വി​ല്‍​പ​ന​യെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *