ഡി​എം​കെ​യു​ടെ ത​ല​പ്പ​ത്ത് സൂ​വ​ര്‍​ണ ജൂ​ബി​ലി തി​ള​ക്ക​വു​മാ​യി ക​രു​ണാ​നി​ധി

ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യ ഡി​എം​കെ​യു​ടെ ത​ല​പ്പ​ത്ത് എം. ​ക​രു​ണാ​നി​ധി​യെ​ന്ന രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ന്‍ ചു​വ​ടു​റ​പ്പി​ച്ചി​ട്ട് അ​ര​നൂ​റ്റാ​ണ്ട്. ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ക​രു​ണാ​നി​ധി 1969 ജൂ​ലൈ 27നാ​ണ് ഡി​എം​കെ​യു​ടെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ ത​ല​പ്പ​ത്ത് ഇ​ത്ര​യ​ധി​കം കാ​ലം ഒ​രാ​ള്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കു​ക​യെ​ന്ന അ​പൂ​ര്‍​വ​നേ​ട്ട​മാ​ണ് ഇ​തോ​ടെ ക​രു​ണാ​നി​ധി​യെ​ന്ന ക​ലൈ​ഞ്ജ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

1969ല്‍ ​ഡി​എം​കെ​യു​ടെ സ്ഥാ​പ​ക നേ​താ​വാ​യ സി.​എ​ന്‍. അ​ണ്ണാ​ദു​രൈ അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​രു​ണാ​നി​ധി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്തേ രാ​ഷ്ട്രീ​യാ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ച ക​രു​ണാ​നി​ധി ഹി​ന്ദി വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ മു​ന്ന​ണി​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് പെ​രി​യോ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​സ്റ്റീ​സ് പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. ജ​സ്റ്റീ​സ് പാ​ര്‍​ട്ടി പി​ന്നീ​ടു ദ്രാ​വി​ഡ ക​ഴ​ക​മാ​യി മാ​റു​ക​യു​ണ്ടാ​യി.

ഡി​എം​കെ എ​ന്ന ദ്രാ​വി​ഡ പാ​ര്‍​ട്ടി​യെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രി​ക​യും കേ​ന്ദ്ര​ഭ​ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലേ​ക്ക് വ​ള​ര്‍​ത്തി​യ​തും ക​രു​ണാ​നി​ധി​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *