ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പുതിയ ഭരണസമിതിക്കും നിലപാടില്‍ മാറ്റമില്ലെന്നും ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
ഓരോ സമുദായത്തിനും വ്യത്യസ്ഥ ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് ഭരണഘടന ധാര്‍മികതയ്ക്ക് എതിരെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വിമര്‍ശനം.












