ബംഗാളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് സംശയിച്ച് നാല് സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ചു. സ്ത്രീകളില്‍ രണ്ടു പേരെ വിവസ്ത്രയാക്കുകയും ചെയ്തു. ബംഗാളിലെ ജയ്‌പല്‍ഗുരി ജില്ലയിലെ ദ്വാകിമാരി ഗ്രാമത്തിലായിരന്നുസംഭവം നടന്നത്.
നാല് സ്ത്രീകളും ഇരുപതിനും അന്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. ബന്ധുവിനെ തേടിയെത്തിയതാണെന്നാണ് സ്ത്രീകളിലൊരാള്‍ പറഞ്ഞത്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്ന് മറ്റൊരു സ്ത്രീ പറഞ്ഞപ്പോള്‍, വീടുകള്‍ തോറും കയറിറങ്ങി തുണികള്‍ വില്‍ക്കാനാണ് എത്തിയതെന്നാണ് മൂന്നാമത്തെ സ്ത്രീ പറഞ്ഞത്. ജയ്‌പല്‍ഗുരിയിലെ ബാങ്കില്‍ വന്നതാണെന്നായിരുന്നു നാലാമത്തെ സ്ത്രീ പറഞ്ഞത്. എന്നാല്‍ നാലു പേരെയും നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇവരില്‍ രണ്ടുപേരെ നാട്ടുകാര്‍ നഗ്നരാക്കുകയും ചെയ്തു. പൊലീസെത്തിയാണ് നാലുപേരെയും സ്റ്റേഷനിലേക്ക് മാറ്റിയത്. പൊലീസ് കേസെടുത്തു.














