News Sections: mainnews
-
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു
കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില…
-
ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ ബലിപെരുന്നാള്‍ 22ന്
ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ആഗസ്റ്റ് 22നായിരിക്കുമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് അറിയിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ബലിപെരുന്നാള്‍ 22നായിരിക്കുമെന്ന് നേരത്തെ ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ…
-
കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്
പ്രളയക്കെടുതിയിലായ കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുപ്രവര്ത്തിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എറണാകുളം പുത്തന്‍വേലിക്കരയില്‍ ദുരിതാശ്വാസ ക്യാംപിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപിലുള്ളവര്‍ കേന്ദ്രമന്ത്രിയെ തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി. കഴിഞ്ഞപ്രാവശ്യം…
-
പ്രളയബാധിതർക്ക് കൈത്താങ്ങായി കെഎസ്ആർടിസിയും; ബുധനാഴ്ചവരെ കേരളത്തിലെവിടേക്കും സൗജന്യമായി സഹായമെത്തിക്കാം
കേരളത്തിലെവിടെയുമുള്ള ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക് കെഎസ്ആർടിസി വഴി ബുധനാഴ്ച വരെ സഹായമെത്തിക്കാം. ഭക്ഷണം, സോപ്പുകൾ, പേസ്റ്റുകൾ, ബക്കറ്റുകൾ, മഗ്, വാഷിംഗ് സോപ്പ്/പൗഡർ, ഡെറ്റോൾ, ടോർച്ച്, എൽഇഡി ബൾബുകൾ, മെഴുകുതിരികൾ, കുടകൾ, പാത്രങ്ങൾ, നാപ്കിനുകൾ മറ്റു അത്യാവശ്യ…
-
ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.68 അടി; പ്രദേശത്ത് മഴ കുറഞ്ഞു
ഇടുക്കി അണക്കെട്ടില്‍ ജനലനിരപ്പ് കുറയുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ സെക്കന്‍ഡില്‍ 7,50,000 ലിറ്റര്‍…
-
ഇടുക്കിയിൽ വിനോദ സഞ്ചാരവും ചരക്കുഗതാഗതവും നിരോധിച്ചു
ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുവാഹന ഗതാഗതവും കലക്ടർ നിരോധിച്ചു. കാലവർഷക്കെടുതിയിൽ അതീവജാഗ്രത വേണ്ട സാഹചര്യത്തിൽ വിനോദ സഞ്ചാരികളുടെ വാഹനവും ചരക്കുവാഹനങ്ങളും റോഡിലേക്കെത്തുന്നത് ഉചിതമല്ലാത്തതിനാലാണ്…
-
ചരിത്രത്തിലാദ്യം; ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു
മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ തുറന്നു. ഇതോടെ സെക്കൻഡിൽ 3,50,000 ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കുപോകും. രാവിലെ ഷട്ടർ 40 സെന്റി…
-
ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
: ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. ബുധനാഴ്ച വൈകുന്നേരം ഇരുപതോളം പേര് വരുന്ന ആയുധധാരികളാണ് നാരായണിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നും മാറി…
-
ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; ജലനിരപ്പ് 2400.94 അടിയിലെത്തി, റെഡ് അലേര്‍ട്ട്
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയര്‍ത്തിയത്. 40 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.…
-
ഇടുക്കിയില്‍ നാളെ ഇരട്ടിവെള്ളം തുറന്നുവിടും; ജലനിരപ്പ് 2400.20 അടി
ഇടുക്കി ചെറുതോണി ഡാം നാളെ രാവിലെ ഏഴ് മണി മുതല്‍ മുതല്‍ 100 ക്യുമെക്സ് (1 ലക്ഷം ലിറ്റര്‍/സെക്കന്റ്- ഇന്നത്തേതിന്റെ ഇരട്ടി അളവ്) വെള്ളം തുറന്നു വിടും. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന…

Local News

















