വന്‍ ജനപിന്തുണയോടെ ബോചെയുടെ യാചകയാത്ര ഇന്ന് കൊല്ലം ജില്ലയില്‍

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാണ് ബോചെ യാചക യാത്ര. തിരുവനന്തപുരം പിന്നിട്ട യാത്ര കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്ന് പോയി. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംഭാവനകള്‍ പണമായി സ്വീകരിക്കുന്നതല്ല. പകരം അബ്ദുള്‍ റഹീമിന്റെ മാതാവ് പാത്തുവിന്റെ നമ്പറിലേക്ക് ഗൂഗിള്‍പേ വഴി പണം നേരിട്ട് അയക്കാവുന്നതാണ്. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ചിലര്‍ സ്വയം പണപ്പിരിവ് നടത്തി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നേരിട്ട് പണം സ്വീകരിക്കുന്നത് ബോചെ നിര്‍ത്തിയത്. അതുകൊണ്ട് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നേരിട്ട് ആരും പണം നല്‍കരുതെന്ന് ബോചെ അറിയിച്ചു.

അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് തന്നെ ഏഴര കോടി രൂപയോളം റഹീമിനുവേണ്ടി മനുഷ്യസ്‌നേഹികള്‍ നല്‍കിയിട്ടുണ്ട്.

GPAY- PATHU 9567 483 832, 9072 050 881 എന്നിവയിലേക്കും

MP ABDUL RAHIM LEGAL ASSISTANCE COMMITTEE, A/C NO-074905001625, IFSC CODE-ICIC0000749, BRANCH:ICICI MALAPPURAM എന്ന അക്കൗണ്ടിലേക്കും പണം അയക്കാവുന്നതാണ്.

യാചകയാത്ര നാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും.

സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.

സംഭാവനയായി നല്‍കപ്പെടുന്ന സംഖ്യ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കോ അവരുടെ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ സ്വീകരിക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും അറിയിക്കുന്നു.

TEAM ADVT
ADVERTISEMENT DEPT.
Chemmanur International Jewellers Regional Office
2nd floor, MJ building, Palattutthazam,
Eranjipalam, Calicut.
T: +91-0495-2374212 |
M: +91-9847914506 | M: +91-9544071117

Spread the love

Leave a Reply

Your email address will not be published. Required fields are marked *