തൃശൂര്‍ എടുക്കുക കെ മുരളീധരന്‍ ആയിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍


തൃശൂര്‍ എടുക്കുക കെ മുരളീധരന്‍ ആയിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍. തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകള്‍ക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പരിഹസിച്ചു. തൃശൂരില്‍ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരന്‍ ജയിക്കാന്‍ പോവുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


അതിനിടെ അനില്‍ കെ.ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തോട് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ അതില്‍ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസ്സുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.


ബിജെപിയിലേക്ക് എത്തുമെന്ന് പ്രചാരണം ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമാണെന്നും പക്ഷേ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ലെന്നും പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താന്‍ സഞ്ചരിക്കുക എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.



Sharing is Caring