കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ട്രക്കിന്റെ ഡ്രൈവറുമാണ് അപകടത്തില്‍പ്പെട്ടത്.

ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ട്രക്ക് ഡ്രൈവറുടെ മൃതദേഹം വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാനായില്ല.













