ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും


ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനേത്തുടര്‍ന്നാണിത്. 90സെന്‍റീ മീറ്ററില്‍ നിന്ന് 150 സെന്‍റീമീറ്റര്‍ ആയാണ് ക്ഷട്ടര്‍ ഉയര്‍ത്തുക. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.


നേരത്തെ, മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നത് വിവാദമായിരുന്നു. മൂന്ന് ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്.




Sharing is Caring