മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.

കൊല്‍ക്കത്ത: ലോക്‌സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ കൊ​ൽ​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്​സയിലായിരുന്നു. ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​യ ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി.​ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ​വെന്റിലേറ്ററിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തിയിരു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

പത്തു തവണ ലോക്‌സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി. 1968 മുതൽ സിപിഐഎം അംഗമായിരുന്ന സോമനാഥിനെ 2008ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *