സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു


ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു.


പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.


അതിപ്രഗത്ഭനായ പാര്‍ലമെന്‍റേറിയനായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാവര്‍ക്കും വലിയ നഷ്ടമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

മികച്ച പാര്‍ലമെന്‍റേറിയനെയാണ് നഷ്ടമായതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ലോക്സഭാ സ്പീക്കര്‍മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.



Sharing is Caring