പ്രളയബാധിതർക്ക്‌ കൈത്താങ്ങായി കെഎസ്ആർടിസിയും; ബുധനാഴ്‌ചവരെ കേരളത്തിലെവിടേക്കും സൗജന്യമായി സഹായമെത്തിക്കാം

കേരളത്തിലെവിടെയുമുള്ള ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക്‌ കെഎസ്‌ആർടിസി വഴി ബുധനാഴ്‌ച വരെ സഹായമെത്തിക്കാം. ഭക്ഷണം, സോപ്പുകൾ, പേസ്റ്റുകൾ, ബക്കറ്റുകൾ, മഗ്, വാഷിംഗ് സോപ്പ്/പൗഡർ, ഡെറ്റോൾ, ടോർച്ച്, എൽഇഡി ബൾബുകൾ, മെഴുകുതിരികൾ, കുടകൾ, പാത്രങ്ങൾ, നാപ്കിനുകൾ മറ്റു അത്യാവശ്യ സാധനങ്ങൾ എന്നിവ കേരളത്തിൽ എവിടെ നിന്നും സൗജന്യമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിനാണ്‌ കെഎസ്‌ആർടിസി സൗകര്യമൊരുക്കിയിരിക്കുന്നത്‌.

ബുധനാഴ്‌ചവരെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. തൊട്ടടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ സാധനങ്ങൾ വൃത്തിയായി പാക്ക് ചെയ്ത് എത്തിച്ച് അയക്കേണ്ട സ്ഥലം അറിയിച്ചാൽ മാത്രം മതി. പഴകിയതും ഉപയോഗ്യശൂന്യമായതുമായ വസ്തുക്കൾ പാക്കേജിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ കളക്ട്രേറ്റുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സഹായങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇതിനുപുറമേയാണ്‌ കെഎസ്‌ആർടിസി മുഖേന വിഭവശേഖരണത്തിന്‌ പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്‌. ഏതെങ്കിലും പ്രത്യേക ജില്ലയിൽ എത്തിക്കണമെന്ന് നിർബന്ധമില്ലാത്തവർ കളക്ട്രേറ്റുകളിൽ എത്തിച്ചാലും മതിയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *